സിആര്‍പിഎഫില്‍ പാരാമെഡിക്കല്‍ സ്റ്റാഫ്
പാരാമെഡിക്കല്‍ സ്റ്റാഫിന്റെ 789 ഒഴിവുകളിലേക്ക് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF) അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി, സി, വിഭാഗത്തില്‍ നോണ്‍-മിനിസ്റ്റീരിയല്‍, നോണ്‍ ഗസറ്റഡ് തസ്തികളിലാണ് ഒഴിവുകൾ.
തസ്തികയും ഒഴിവുകളും
സബ് ഇന്‍സ്പെക്ടര്‍ (സ്റ്റാഫ് നഴ്സ്): ഒഴിവുകൾ: 175
യോഗ്യത: മൂന്നു വർഷത്തെ ജനറൽ നഴ്സിംഗ് ഡിപ്ലോമ. കേന്ദ്ര-സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21 മുതൽ 30 വയസ് വരെ.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ഫാര്‍മസിസ്റ്റ്): 84.
യോഗ്യത: സയൻസ് പ്ലസ്ടു/തത്തുല്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്ന് ഫാർമസിയിൽ ബിരുദം/ ഡിപ്ലോമ. 1948ലെ ഫാർമസി ആക്ട് പ്രകാരം അംഗീകാരം ഉണ്ടായിരിക്കണം. പ്രായം: 20 മുതൽ 30 വയസ് വരെ.
സബ് ഇന്‍സ്പെക്ടര്‍ (റേഡിയോഗ്രാഫര്‍): 08
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ഫിസിയോതെറാപ്പിസ്റ്റ്): 05
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ഡെന്റല്‍ ടെക്നീഷന്‍): 04
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ലബോറട്ടറി ടെക്നീഷന്‍): 64.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രോ കാര്‍ഡിയോളജി ടെക്നീഷന്‍): 01
ഹെഡ് കോണ്‍സ്റ്റബിള്‍ (ഫിസിയോതെറാപ്പി അസിസ്റ്റന്റ്/ നഴ്സിംഗ് അസിസ്റ്റന്റ്/ മെഡിക്സ്): 08
ഹെഡ് കോണ്‍സ്റ്റബിള്‍ (എഎന്‍എം/ മിഡ്വൈഫ്): 03
ഹെഡ്കോണ്‍സ്റ്റബിള്‍ (ഡയാലിസിസ് ടെക്നീഷന്‍): 08
ഹെഡ് കോണ്‍സ്റ്റബിള്‍ (ജൂണിയര്‍ എക്സ്റേ അസിസ്റ്റന്റ്): 84
ഹെഡ് കോണ്‍സ്റ്റബിള്‍ (ലബോറട്ടറി അസിസ്റ്റന്റ്): 05
ഹെഡ് കോണ്‍സ്റ്റബിള്‍ (ഇലക്ട്രീഷന്‍): 01
ഹെഡ് കോണ്‍സ്റ്റബിള്‍ (സ്റ്റ്യുവാര്‍ഡ്): 03
കോണ്‍സ്റ്റബിള്‍ (മസാല്‍ച്ചി): 04
കോണ്‍സ്റ്റബിള്‍ (കുക്ക്): 116.
കോണ്‍സ്റ്റബിള്‍ (സഫായി കര്‍മചാരി): 121
കോണ്‍സ്റ്റബിള്‍ (ഡോബി/വാഷര്‍മാന്‍): 05
കോണ്‍സ്റ്റബിള്‍ (ഡബ്ല്യു/സി): 03
കോണ്‍സ്റ്റബിള്‍ (ടേബിള്‍ ബോയി): 01
ഹെഡ് കോണ്‍സ്റ്റബിള്‍ (വെറ്ററിനറി): 03
ഹെഡ് കോണ്‍സ്റ്റബിള്‍ (ലാബ് ടെക്നീഷന്‍): 01
ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോഗ്രാഫര്‍): 01
ശാരീരിക യോഗ്യത: 170 സെ.മീ. ഉയരം, സ്ത്രീകൾക്ക് 157 സെ.മീ. നെഞ്ചളവ്-പുരുഷൻമാർക്ക് 80 സെ.മീ. അഞ്ചു സെന്റീമീറ്റർ വികാസം. പ്രായത്തിനും ഉയരത്തിനും ആനുപാതികയായ തൂക്കം ഉണ്ടായിരിക്കണം.
ശാരീരിക ക്ഷമതാ പരീക്ഷ- പുരുഷൻമാർക്ക്: 6.30 മിനിറ്റിൽ ഒരു മൈൽ ഓട്ടം. 11 അടി ചട്ടം (മൂന്ന് ചാൻസ്), 3.3 അടി ഹൈജംപ് (മൂന്ന് ചാൻസ്). സ്ത്രീകൾക്ക്: നാലു മിനിറ്റിൽ 800 മീറ്റർ ഓട്ടം. ഒന്‍പത് അടി ലോംഗ്ജംപ് (മൂന്ന് ചാൻസ്). മൂന്ന് അടി ഹൈജംപ് (മൂന്ന് ചാൻസ്).
അപേക്ഷാ ഫീസ്: ഗ്രൂപ്പ് ബി തസ്തികകള്‍ക്ക് 200 രൂപ. ഗ്രൂപ്പ് സി തസ്തികകള്‍ക്ക് 100 രൂപ.
കൂടുതല്‍ വിവരങ്ങള്‍ www.crpf.gov.in / www.davp.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും