കായിക താരങ്ങൾക്ക് അവസരം

305
0
Share:

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിലേക്ക് (സിആർപിഎഫ്) ഹെഡ് കോൺസ്റ്റബിൾ (ജിഡി), കോൺസ്റ്റബിൾ തസ്തികകളിൽ അപേക്ഷക്ഷണിച്ചു.
കായിക താരങ്ങൾക്കാണ് അവസരം.
വിവിധ കായിക ഇനങ്ങളിൽ കഴിവുതെളിയിച്ച പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഹെഡ്കോൺസ്റ്റബിൾ ജിഡി തസ്തികയിൽ 20, കോൺസ്റ്റബിൾ 339 ഒഴിവുകളാണുള്ളത്.

ശാരീരികക്ഷമത, സ്പോർട്സ് സെലക്ഷൻ ട്രയൽസ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

യോഗ്യത: ഹെഡ്കോൺസ്റ്റബിൾ(ജിഡി) തസ്തികക്ക് പ്ലസ്ടു, നിഷ്കർഷിക്കുന്ന സ്പോർട് യോഗ്യത വേണം. കോൺസ്റ്റബിൾ എസ്എസ്എൽസി, നിഷ്കർഷിക്കുന്ന സ്പോർട്സ് യോഗ്യത.

ഇരു തസ്തികകൾക്കും പ്രായം 18‐23. 2019 ജനുവരി 13നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.

ഉയരം 170സെ.മീ(പുരുഷ), 157 സെ.മീ(സ്ത്രീ), നെഞ്ചളവ് സ്ത്രീകൾക്ക് ബാധകമല്ല. പുരുഷന്മാർക്ക് 80‐85. കണ്ണടയില്ലാതെ മികച്ച കാഴ്ച ശക്തിവേണം.

നൂറുരൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾ/എസ്സി/എസ്ടി അപേക്ഷാഫീസില്ല.

https://crpf.nic.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ്ചെയ്തെടുക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് പാസ്പോർട്സൈസ് ഫോട്ടോ പതിച്ച് ഒപ്പിട്ട് ഉദ്യോഗാർഥിയുടെ മേൽവിലാസമെഴുതി 25 രൂപയുടെ സ്റ്റാമ്പൊട്ടിച്ച നിശ്ചിതവലുപ്പത്തിലുള്ള രണ്ട് കവർ, ഫീസടച്ച് രേഖ, അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം The DIG, Group CentreCRPF, Jharoda Kalan, New Delhi110072എന്ന വിലാസത്തിൽ അയക്കണം.
അവസാന തിയതി : 2019 ജനുവരി 13
വിശദവിവരങ്ങൾ https://crpf.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും

Share: