കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്

263
0
Share:

കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന്റെ കാലാവധി ആറ് മാസമാണ്.

അപേക്ഷാ ഫോറവും പ്രോസ്പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരം എസ് ആര്‍ സി ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി ഡി സഹിതം അപേക്ഷിക്കണം. വിശദാംശങ്ങള്‍  www.src.kerala.gov.in  /  www.srccc.in  ല്‍ ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

Share: