കൗണ്‍സിലര്‍: പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം : നെടുമങ്ങാട് കുടുംബ കോടതിയിലേക്ക് താത്കാലിക അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

പ്രതിദിന വേതനം; 750 രൂപ

യോഗ്യത: സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും .

അപേക്ഷ,  ജൂണ്‍ 12 ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി നെടുമങ്ങാട് കുടുംബ കോടതിയില്‍ ലഭിക്കണം.

അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0472 29993500.

Share: