കൗണ്‍സിലര്‍മാരെ നിയമിക്കുന്നു

ജില്ലയിലെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് സാമൂഹ്യ നീതി വകുപ്പ് കൗണ്‍സലര്‍മാരെ നിയമിക്കുന്നു.
30 വയസില്‍ കൂടുതല്‍ പ്രായമുള്ള എം എസ് ഡബ്ല്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇവരുടെ അഭാവത്തില്‍ ചൈല്‍ഡ്, ഡിസേബിള്‍ഡ്, ഓള്‍ഡേജ് ആന്റ് വുമെണ്‍ വിഭാഗത്തില്‍ 10 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള എം എ/എം എസ് സി സൈക്കോളജി യോഗ്യതയുള്ളവരെയും ഇവരുടെ അഭാവത്തില്‍ ചൈല്‍ഡ്, ഡിസേബിള്‍ഡ്, ഓള്‍ഡേജ്, വുമെണ്‍ ഇന്‍ ഡിസ്ട്രസ് എന്നീ മേഖലകളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഗോത്രവര്‍ഗ, മലമ്പ്രദേശങ്ങളിലെ ഡിഗ്രിയുള്ളവരെയും പരിഗണിക്കും.
അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഡിസംബര്‍ 31 നുള്ളില്‍ സാമൂഹ്യ നീതി ഓഫീസ്, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇ മെയില്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
ഫോണ്‍. 0497 2712255