കൗൺസിലർ നിയമനം

തൃശൂർ: മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിലേക്ക് 2019-20 അധ്യയന വർഷത്തേക്ക് (2020 ഫെബ്രുവരി, മാർച്ച് മാസത്തേക്ക് മാത്രം) പ്രതിമാസം 20000 രൂപ ഹോണറേറിയം അടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കുന്നു.
സൈക്കോളജി, സോഷ്യൽ വർക്ക് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും 18 നും 40 നും ഇടയിൽ പ്രായമുള്ളവരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യ പത്രങ്ങളുടെ പകർപ്പുകൾ സഹിതം 30.01.2020 വ്യാഴാഴ്ച രാവിലെ 10.30 ന് അയ്യന്തോൾ സിവിൽ സ്റ്റേഷനലിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകുക.
ഫോൺ : 0487 2360381.