കൗണ്‍സിലര്‍ നിയമനം

എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഡോളസന്‍സ് പിരീഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിന് സൈക്കോളജി സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവര്‍ത്തന പരിചയമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കൗണ്‍സിലര്‍ നിയമനം തികച്ചും താല്‍ക്കാലികവും അധ്യാനവര്‍ഷാവസാനം വരെയും ആയിരിക്കും. താല്പര്യമുള്ളവര്‍ വെള്ള കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 26 രാവിലെ 10 30 ന് നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, എറണാകുളം, കൊച്ചി-30. ഫോണ്‍:0484 2422256