സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷിക്കാം

എറണാകുളം : ജില്ല പഞ്ചായത്തിന്റെ ചുമതലയിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും സ്‌കൂള്‍ കൗണ്‍സിലറായി കരാര്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് സന്നദ്ധരായ ഉദ്യാഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ല പഞ്ചായത്തിന്റെ ‘ശ്രദ്ധ’ പ്രോജക്ട് പ്രകാരമാണ് നിയമനം.
അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും എം.എസ്.ഡബ്ല്യു. ബിരുദമോ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദമോ നേടിയ 25നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൗണ്‍സിലിങ്ങില്‍ പി.ജി. ഡിപ്ലോമയുള്ളവര്‍ക്കും കൗണ്‍സിലിങ് സേവനം നല്‍കിയിട്ടുള്ളവര്‍ക്കും മുന്‍ഗണന.
താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും ജൂലൈ 21നകം പ്രോഗ്രാം ഓഫീസര്‍, ഐ.സി.ഡി.എസ്. സെല്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
ഫോണ്‍: 0484 2423934.