തീരസംരക്ഷണ സേനയിൽ യാന്ത്രിക്
തീരസംരക്ഷണ സേനയിൽ യാന്ത്രിക് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പത്താംക്ലാസും അറുപതു ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമയും.
മാർക്കിൽ അഞ്ചു ശതമാനം ഇളവ്സംവരണ വിഭാഗക്കാർക്ക് ലഭിക്കും.
പ്രായം: 1998 ഫെബ്രുവരി ഒന്നിനും 2002 ജനുവരി 31നും മധ്യേ ജനിച്ചവരാകണം.
പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
ശന്പളം: 20,000 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം- കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ്- ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
കാഴ്ചശക്തി: 6/24 (Good Eye). 6/24 (Bad Eye). സാധാരണ കേൾവിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്.
തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പു കേന്ദ്രത്തിൽ ഉദ്യോഗാർഥി നേരിട്ടെത്തണം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. മെഡിക്കൽ പരിശോധനയുമുണ്ടാകും. കായികക്ഷമതാ പരീക്ഷയിൽ ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്ക്വാറ്റ്അപ്, 10 പുഷ്അപ് എന്നിവയുണ്ടാകും.
കേരളത്തിൽ കൊച്ചിയിലാണു പരീക്ഷാകേന്ദ്രമുള്ളത്. മുംബൈ, ചെന്നൈ, കോൽക്കത്ത, വിശാഖപട്ടണം, ഗാന്ധിനഗർ, നോയിഡ, ഒറീസ എന്നിവടങ്ങളിലാണു മറ്റു പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷിക്കേണ്ട വിധം: www.joincoastguard.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17 വൈകുന്നേരം അഞ്ച്.