ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഒഴിവ്

കാസർഗോഡ്: എക്‌സൈസ് വകുപ്പിലെ വിമുക്തി മിഷന്‍ പദ്ധതിയുടെ ”ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ നവംബര്‍ 29 ന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് – 671123 എന്ന വിലാസത്തില്‍ ലഭിക്കണം.