കോ ഓഡിനേറ്റര്‍ കരാർ നിയമനം

എറണാകുളം : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം മേഖലയുടെ പരിധിയിലുള്ള ഫിഷറീസ് ഓഫീസുകളില്‍ കോ ഓഡിനേറ്റര്‍മാരെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഒഴിവുകൾ: 3
പ്രായം : 20-36 നും ഇടയില്‍
വിദ്യാഭ്യാസ യോഗ്യത: ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.
പ്രതിമാസ വേതന നിരക്ക്: 15000 രൂപ.
അപേക്ഷകര്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം.
അപേക്ഷ ജൂണ്‍ 20 വരെ സ്വീകരിക്കും.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖലാ ഓഫീസ്, ഫിഷറീസ് ഓഫീസ് കോംപ്ലക്സ്, ഡോക്ടര്‍ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം 18 വിലാസത്തിലാണ് അയക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2396005.