കോ-ഓഡിനേറ്റർമാരെ നിയമിക്കുന്നു
എറണാകുളം: മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധ ബോർഡ് എറണാകുളം ജില്ലയിലും, തൃശ്ശൂർ ജില്ലയിലും കോ ഓഡിനേറ്റർമാരെ താല്ക്കാലികമായി നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം.
പ്രതിമാസം വേതനം- 15000/-രൂപ
പരമാവധിയാത്രബത്ത – 5000/-രൂപ
യോഗ്യത: +2/ പ്ലസ്ടു/ വി എച്ച് എസ് സി അടിസ്ഥാന യോഗ്യതയുള്ളവരും, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്.
FISHING CRAFT, GEAR എന്നിവ വിഷയമായി വി എച്ച് എസ് സി / ഇതര കോഴ്‌സുകൾ പഠിച്ചവർക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും, മത്സ്യവകുപ്പിൻ റെ മറൈൻ പദ്ധതിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
എറണാകുളം ജില്ലയിൽ മാർച്ച് 11 തിങ്കളാഴ്‌ച രാവിലെ 10.30 നും, തൃശ്ശൂർ ജില്ലയിൽ അന്നേ ദിവസം ഉച്ചക്ക് ശേഷം 2 നും അഭിമുഖം നടത്തുന്നതാണ്. വിദ്യാ ഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മത്സ്യത്തൊഴിലാളി കുടുംബം എന്ന് തെളിയിക്കുന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്, ഡോക്‌ടർ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം 18 എന്ന വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്.