മിഷൻ കോ ഓർഡിനേറ്ററെ നിയമിക്കുന്നു

തൃശൂർ: കേരള സർക്കാർ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടൂ ഫിഷർ വിമൻ (സാഫ്) മുഖേന നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ മിഷൻ കോ ഓർഡിനേറ്ററെ നിയമിക്കുന്നു.
അപേക്ഷകർ എം എസ് ഡബ്ല്യു കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അല്ലെങ്കിൽ എം ബി എ മാർക്കറ്റിംഗ് യോഗ്യതയുള്ളവരായിരിക്കണം.
പ്രായപരിധി 45 വയസ് കവിയരുത്.
ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15.
അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് ആന്റ് നോഡൽ ഓഫീസർ സാഫ്, റീജിയണൽ ഷ്രിംപ് ഹാച്ചറി, അഴീക്കോട്, തൃശൂർ