സാംസ്‌കാരിക വകുപ്പിൽ കോ-ഓർഡിനേറ്റർ

Share:

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം.

പ്രായം 01.01.2021 ൽ 40 വയസ്സ് പൂർത്തിയാകരുത്.

പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും.

താത്പര്യമുളളവർ 30 നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, ഫോർട്ട് പി.ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷയുടെ മാതൃക www.culturedirectorate.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ഡൗൺലോഡ് ചെയ്‌തോ തന്നിരിക്കുന്ന മാതൃകയിൽ സ്വയം തയ്യാറാക്കിയോ പൂരിപ്പിച്ച് സമർപ്പിക്കണം.

അപേക്ഷാ കവറിന് പുറത്ത് ‘വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി – ജില്ലാ കോർഡിനേറ്റർ നിയമനത്തിനുളള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.

Share: