കോ-ഓർഡിനേറ്റർ, പ്രോജക്ട് മാനേജർ : അപേക്ഷ ക്ഷണിച്ചു

തിരുഃ സമഗ്ര ശിക്ഷാ കേരളം നിപുൺ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം മാനേജ്‌മെൻറ് യൂണിറ്റ് രൂപീകരിക്കുന്നതിലേക്കായി ക്ലാർക്ക്, എം.ഐ.എസ്. കോ-ഓർഡിനേറ്റർ, പ്രോജക്ട് മാനേജർ തസ്തികകളിലെ ഓരോ ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷയുടെ മാതൃക എന്നിവ സമഗ്ര ശിക്ഷാ കേരളയുടെ വെബ്‌സൈറ്റിൽ (www.ssakerala.in) ലഭിക്കും.