സഹകരണ സംഘങ്ങളില്‍ 295 ഒഴിവുകള്‍

Share:

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 295 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക് : 258, സെക്രട്ടറി/ഇന്‍റെര്‍ണൽ ഓഡിറ്റ൪/ബ്രാഞ്ച് മാനേജര്‍ /അസി.സെക്രട്ടറി-31, ജി.എം/എ.ജി.എം -4, ടൈപ്പിസ്റ്റ് -2

പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ബന്ധപെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍ നിന്നും സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
പ്രായ പരിധി: 1/1/2017 ല്‍ 18-40 വയസ്. (പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിനു 5 വര്‍ഷത്തെ ഇളവ്) (മറ്റു പിന്നോക്ക വിഭാഗത്തിനും വിമുക്ത ഭടന്മാര്‍ക്കും 3 വര്‍ഷത്തെ ഇളവും ലഭിക്കും. )
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ്‌: 150 രൂപ (എസ്.ടി/എസ്.സി വിഭാഗത്തിനു 50 രൂപ)വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിംഗ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ്‌ ഓഫീസ്, തിരുവനന്തപുരം-695001,
ഫോണ്‍: 0471-2468690,2468670

അവസാന തിയതി : ഡിസംബർ 06

Share: