കുക്ക് : വാക്ക് ഇൻ ഇന്റർവ്യൂ ഒക്‌ടോബർ നാലിന്

240
0
Share:

തൃശ്ശൂർ : വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കുക്ക് തസ്തികയിൽ നിർദ്ദിഷ്ടയോഗ്യതയുള്ള സ്ത്രീകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്‌ടോബർ നാലിന് രാവിലെ 11ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

മലയാളം എഴുതാനും വായിക്കാനും അറിയുന്നവരാകണം. 23 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 12000 രൂപയാണ് പ്രതിഫലം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.

ഫോൺ: 0471-2348666, വെബ്‌സൈറ്റ്: www.keralasamakhy.org

Tagscook
Share: