കുക്ക്, ട്രാവല്‍ കണ്‍സള്‍ട്ടന്റ് പരിശീലകനെ നിയമിക്കുന്നു

317
0
Share:

നാനാതരം ഭക്ഷണം പാകം ചെയ്യുന്നതില്‍ പരിശീലകനായി കുക്കിനെയും ട്രാവല്‍ കണ്‍സള്‍ട്ടന്റിനേയും കിറ്റ്‌സ് നിയമിക്കുന്നു.

ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദമോ മൂന്നു വര്‍ഷ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മള്‍ട്ടികുസൈന്‍ കുക്ക് പരിശീലക തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം.

ടൂറിസത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ട്രാവല്‍ കണ്‍സള്‍ട്ടന്റ് പരിശീലക തസ്തികയിലെ അഭിമുഖത്തിനെത്താം.

ഇരു തസ്തികകളിലും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

തലശേരി ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ 22 ന് രാവിലെ 11 ന് ഇരു തസ്തികകളിലേക്കും അഭിമുഖം നടക്കും. തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് സമീപം പഴയ ബസ്സാറ്റാന്റ് കെട്ടിടത്തിലെ 23-ാം നമ്പര്‍ മുറിയില്‍ മള്‍ട്ടികുസൈന്‍ കുക്ക് തസ്തികയിലേക്ക് 23 ന് രാവിലെ 11 ന് അഭിമുഖം നടക്കും.

Share: