കണ്ടിജൻറ് വര്‍ക്കേഴ്‌സ് ഒഴിവുകള്‍
തിരുഃ ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജൻറ് വര്‍ക്കേഴ്‌സ് ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ നടത്തുന്നു.
നാല് ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് തിരഞ്ഞെടുക്കുന്നത്.
തിരുവനന്തപുരം ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 23നാണ് വാക്ക് ഇ ൻറ്ര്‍വ്യൂ.
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാല്‍ ബിരുദം നേടിയിരിക്കാന്‍ പാടില്ല.
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ആയ ഫോഗ്ഗിങ്, സ്‌പ്രേയിങ് എന്നിവയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ ഉള്ളവര്‍ക്കും മുന്‍ഗണന.
താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഡിസംബര്‍ 23 രാവിലെ 9.30ന് ഹാജരാകണമെന്ന് ചെട്ടിവിളാകം പ്രൈമറി ഹെല്‍ത്ത് സെൻറെ ര്‍ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഡിസംബര്‍ 23ന് രാവിലെ 10.30 വരെ മാത്രമായിരിക്കും.