നഴ്‌സ് , തെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക്

Share:
കൊച്ചി: ഭാരതീയ ചികിത്സാവകുപ്പിന്റെ എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളില്‍ അനുവദിച്ചിട്ടുള്ള താത്കാലിക തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 14-ന് തമ്മനത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തുന്നു.
നഴ്‌സ് തസ്തികയിലേയ്ക്ക് എസ്എസ്എല്‍സി, ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ നഴ്‌സിംഗ് ട്രെയിനിംഗ് കോഴ്‌സ് എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച രാവിലെ 11-ന്.
തെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക് എസ്എസ്എല്‍സി, ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച ഉച്ചയ്ക്ക് 12-ന്. ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും ഓരോ പകര്‍പ്പും സഹിതം ഹാജരാകണം.
Share: