കണ്‍സള്‍ട്ടൻറ് നിയമനം
മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ ഇ-എഫ്.എം.എസ്. (ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം) കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.ടെക്/ബി.ഇ (കമ്പ്യൂട്ടര്‍ സയന്‍സിലോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ അംഗീകൃത സര്‍വ്വകലാശാലയുടെ ബി.ടെക്/ബി.ഇ ബിരുദം)ആണ് യോഗ്യത. ഡാറ്റ ബേസ് മാനേജ്മെന്റ്/കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് എന്നിവയിലൊന്നില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനവും നല്ല വിവര വിനിമയ ശേഷിയും ഉണ്ടായിരിക്കണം.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. (ജോലിയിലെ സാമര്‍ത്ഥ്യം അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് വര്‍ഷംതോറും കരാര്‍ പുതുക്കി നല്‍കാം) 50,000 രൂപയാണ് പ്രതിമാസ വേതനം.
അപേക്ഷ ബയോഡാറ്റാ സഹിതം ഒക്ടോബര്‍ 15 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. ഇതേ തസ്തികയില്‍ മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരു ഒഴിവാണുള്ളത്.
മിഷന് ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്, 5-ാം നില, സ്വരാജ് ഭവന്, നന്ദന്‍കോട്, കവടിയാര്‍.പി.ഒ., തിരുവനന്തപുരം, പിന് – 695003 എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം.
ഫോണ്‍ : 0471- 2313385, 0471- 2314385 ഇ-മെയില്‍ : mgnrega.kerala@gov.in