കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഒഴിവ്

Share:

കൊച്ചി: ജില്ലയിലെ ഒരു കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്തഭടർക്കായി സംവരണം ചെയ്തിരിക്കുന്ന  കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : (1) പ്‌ളസ് ടു അഥവാ തത്തുല്യ യോഗ്യത

(2) കെ.ജി.റ്റി.ഇ. ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവര്‍, കെ.ജി.റ്റി.ഇ. ഷോര്‍ട്ട് ഹാന്റ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവര്‍, കെ.ജി.റ്റി.ഇ. കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് ലോവര്‍ അഥവാ തത്തുല്യ യോഗ്യത

(3) സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.

പ്രായം : 01.01.19 ന് 41 വയസ്സ് കവിയാന്‍ പാടുള്ളതല്ല. നിയമാനുസൃത വയസ്സിളവ് അനുവദനീയം.

ശമ്പളം : 20,000 45,800/ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 28.12.2019 തീയതിക്കു മുമ്പായി ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share: