കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഒഴിവ്

Share:

കൊച്ചി: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് -2 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസ്ഥി സംബന്ധമായ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത ഒഴിവുകളാണ്.
യോഗ്യത എച്ച്.എസ്.സി യോ തത്തുല്യ യോഗ്യതയോ, കെ.ജി.റ്റി.ഇ ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍, കെ.ജി.റ്റി.ഇ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ്.
പ്രായം 2019 ജനുവരി ഒന്നിന് 18-41 മധ്യേ.
(നിയമാനുസൃത വയസിളവ് ബാധകം).
ശമ്പള സ്‌കെയില്‍ 25200-54000 രൂപ.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

Share: