കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ് – 2

Share:

കണ്ണൂർ : തളിപ്പറമ്പിലെ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഉണ്ടാകാവുന്ന ഒഴിവിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അപേക്ഷകര്‍ സമാനമായതോ ഉയര്‍ന്നതോ അയ തസ്തികയില്‍ നിന്നും വിരമിച്ച കോടതി ജീവനക്കാരോ അല്ലെങ്കില്‍ വിരമിച്ച മറ്റ് സര്‍ക്കാര്‍ ജീവനക്കാരോ ആയിരിക്കണം.

അപേക്ഷകര്‍ക്ക് 62 വയസ് പൂര്‍ത്തിയാകരുത്.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി 670101 എന്ന വിലാസത്തില്‍ മെയ് അഞ്ചിന് വൈകിട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണം.

കവറിന് മുകളില്‍ കരാര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് എഴുതണം.
വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/thalassery ല്‍ ലഭിക്കും.

Share: