കൺസർവേഷൻ ബയോളജിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ: സെൻട്രൽ സർക്കിളിലെ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ മനുഷ്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബയോളജിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദം. വൈൽഡ് ലൈഫ് മാനേജ്മെൻറ് അഭികാമ്യം. അംഗീകൃത ഓർഗനൈസേഷനുകൾ / സ്ഥാപനങ്ങൾ / വകുപ്പുകൾക്കൊപ്പം വന്യജീവി സംരക്ഷണ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ജിഐഎസിലും കമ്പ്യൂട്ടറിലും പ്രാവീണ്യം അനിവാര്യമാണ്. ജോലി ചെയ്യാനും യാത്ര ചെയ്യാനും വിദൂര സ്ഥലങ്ങളിൽ താമസിക്കാനുമുള്ള സന്നദ്ധത നിർബന്ധമാണ്.

വിശദമായ സിവി/റെസ്യൂമെ സഹിതം അപേക്ഷിക്കുക: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, മലയാറ്റൂർ എഫ് ഡി എ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ, കോടനാട് പി.ഒ. പിൻ-683544,

ഇമെയിൽ-ceomytrfda@gmail.com
ഫോൺ: 8547604210
കൂടുതൽ വിവരങ്ങൾക്ക്: http://www.forest.kerala.gov.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 3

Share: