കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ

Share:

കണ്ണൂർ : പട്ടുവം പഞ്ചായത്തിലെ കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2024-25 അധ്യയന വർഷം ഒഴിവുള്ള കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ട് മണിക്ക് എം ആർ എസിലെ സീനിയർ സൂപ്രണ്ടിൻറെ ഓഫീസിൽ വാക്ക് ഇൻ ഇൻറെർവ്യൂ നടത്തും.

പ്രായം 20-36,

യോഗ്യത ബിസിഎ/ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും പിജിഡിസിഎയും.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും, തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഇൻറെർവ്യൂവിന് ഹാജരാകണം.

ഫോൺ: 0460 2996794, 9496284860

Share: