കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കരാര്‍ നിയമനം

കാക്കനാട്: പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. നിയമന കാലാവധി ഒരു വര്‍ഷം.
പ്രതിമാസം 20000 രൂപ ലഭിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഏഴിന് നാലു മണിക്ക് മുമ്പായി പ്രോജക്ട് ഡയറക്ടര്‍, ദാരിദ്ര്യലഘൂകരണ വിഭാഗം, മൂന്നാംനില, സിവില്‍സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം പിന്‍ 682030 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842422221