മത്സര പരീക്ഷാ പരിശീലനം

തിരുവനന്തപുരം: പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌പെഷ്യൽ ടോപ്പിക്കുകളുടെ 15 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 25 നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൻറെ പത്താം നിലിയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ്ഓഫീസിൽ നേരിട്ടോ 0471-2330756 എന്ന നമ്പറിൽ ബന്ധപ്പെട്ടോ രജിസ്റ്റർ ചെയ്യണം.