കമ്പനി സെക്രട്ടറി കരാര്‍ നിയമനം

456
0
Share:

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസില്‍ ഒഴിവുള്ള കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.കോം. കമ്പനി സെക്രട്ടറീസ് കോഴ്‌സ്, പ്രവൃത്തിപരിചയം. നിയമ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ/സി.വി., യോഗ്യത തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, 25 രൂപയുടെ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസം എഴുതിയ പോസ്റ്റല്‍ കവര്‍ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, കെ.യു.ആര്‍.ഡി.എഫ്.സി. ബില്‍ഡിംഗ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പി.ഒ., കോഴിക്കോട്, പിന്‍ 673 005 എന്ന വിലാസത്തില്‍ ജൂണ്‍ 15 ന് വൈകിട്ട് അഞ്ചിനു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷാ ഫോറവും മറ്റ് വിശദവിവരങ്ങളും www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share: