കമ്പനി സെക്രട്ടറി: 12 വരെ അപേക്ഷിക്കാം

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ ഒരു കണ്‍സള്‍ട്ടന്റ് കമ്പനി സെക്രട്ടറിയുടെ സേവനം ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറിമാരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി 12 വരെ നീട്ടി.
വിശദവിവരങ്ങള്‍ വെള്ളയമ്പലം അയ്യങ്കാളി ഭവനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കാര്യാലയത്തില്‍ നിന്നും ലഭിക്കും.
ഫോണ്‍: 0471272737