കമ്പനി സെക്രട്ടറി ഒഴിവ്

Share:

സംസ്ഥാനത്തെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ കമ്പനി സെക്രട്ടറിയുടെ ഒഴിവുണ്ട്.

അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. ഫെല്ലോ ഇന്‍ കമ്പനി സെക്രട്ടറിഷിപ്പ് നേടിയതിന് ശേഷമുള്ള 10 വര്‍ഷത്തെ തൊഴില്‍പരിചയം വേണം. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും കമ്പനി സെക്രട്ടറിഷിപ്പ് തസ്തികയില്‍ പ്രവൃത്തിപരിചയവും ഉണ്ടാവണം. നിയമ ബിരുദം അഭികാമ്യ യോഗ്യതയാണ്.

2018 ജനുവരി ഒന്നിന് 46 വയസ്സ് കവിയരുത്.

ശമ്പളം.16,130 – 26,325 രൂപ

യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തെ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ 30/10/2018 ന് മുമ്പ് നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

Share: