കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം
മത്സ്യഗ്രാമാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 35 കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കളും ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമുള്ളവരും 22നും 45നും മധ്യേ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എം എസ് ഓഫീസ്, /കെജിടിഎ/ വേര്‍ഡ് പ്രോസസിംഗ്/ പി ജി ഡി സി എ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.
അപേക്ഷ ഡിസംബര്‍ 5ന് മുമ്പ് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.