കോമേഴ്സ്യല്‍ അപ്രൻറിസ്; വാക്ക് – ഇന്‍ – ഇൻറര്‍വ്യൂ
കോഴിക്കോട് : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻറെ കോഴിക്കോട് മേഖലാ, ജില്ലാ കാര്യാലയങ്ങളിലേക്ക് കോമേഴ്സ്യല്‍ അപ്രൻറിസുമാരെ തിരഞ്ഞെടുക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും ഗവണ്‍മെൻറ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി. സി.എ/ഡിസിഎ യും ആണ് യോഗ്യത.
പ്രായപരിധി: 19 നും26 നുമിടയിൽ.
പ്രതിമാസം: 9,000 രൂപ സ്റ്റൈപ്പന്റായി നല്‍കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ബോര്‍ഡിന്റെ കോഴിക്കോട് റെയില്‍വെ സ്റ്റേഷന് ലിങ്ക് റോഡിലെ സാമൂറിന്‍സ് സ്ക്വയറിൽ മൂന്നാം നിലയിലുള്ള ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഡിസംബര്‍ എട്ടിന് രാവിലെ 10.30 നകം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണം. ബോര്‍ഡില്‍ ‘കോമേഴ്സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് പരിസ്ഥിതി എഞ്ചിനീയര്‍ അറിയിച്ചു.
ഫോണ്‍ : 9447975717, 8137 036544, 9747894447.