കമ്പനി സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ബസ് ഷെൽട്ടേഴ്സ് കേരള ലിമിറ്റഡിലേക്കും ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡിലേക്കും കമ്പനി സെക്രട്ടറിമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു.
പ്രൊപ്പോസൽ ജൂലൈ അഞ്ചിനകം തിരുവനന്തപുരം പി.എം.ജി പഴയ പി.ഡബ്ല്യു.ഡി സ്റ്റോർ വളപ്പിലുള്ള പ്രതീക്ഷ ബസ് ഷെൽട്ടേഴ്സ് കേരള ലിമിറ്റഡ് ഓഫീസിൽ ലഭിക്കണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.