കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയുടെ (CMS 2021) രജിസ്ട്രേഷൻ ആരംഭിച്ചു.
വിജയികൾക്ക് സെൻട്രൽ ഹെൽത്ത് സർവീസ്, റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ, ഡൽഹി മുൻസിപ്പൽ കൗൺസിലിൽ മെഡിക്കൽ ഓഫീസർ, ഈസ്റ്റ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ്-2 എന്നീ ജൂനിയർ സ്കെയിൽ തസ്തികകളിലായിരിക്കും നിയമനം ലഭിക്കുക.
838 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. 2021 നവംബർ 21 പരീക്ഷ നടത്താനാണ് തീരുമാനം.
അവസാന വർഷ എം.ബി.ബി.എസ് തീയറി പ്രാക്ടിക്കൽ പരീക്ഷകൾ ജയിച്ചവർക്ക് അപേക്ഷിക്കാനാകും.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി; 32 വയസ്
സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
ഒഴിവുകൾ:
സെൻട്രൽ ഹെൽത്ത് സർവീസ്- 349
റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ- 300
ഡൽഹി മുൻസിപ്പൽ കൗൺസിൽ- 5
ബാക്കിയുള്ളവ- 184
യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 27