വയോജന ക്ലബ്ബുകളിൽ കരാർ നിയമനം

തിരുഃ കിളിമാനൂർ ബ്ലോക്ക് പരിധിയിലുളള കരവാരം, പള്ളിക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ പ്രവർത്തനമാരംഭിക്കുന്ന വയോജനക്ലബ്ബുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കെയർ ഗിവർമാരെ നിയമിക്കുന്നു.
ബ്ലോക്ക് പരിധിയിലുളള ജെറിയാട്രിക് കെയറിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണന. പ്രതിമാസ വേതനം 7000 രൂപ. 50 വയസ്സ് വരെയുളളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 14ന് രാവിലെ 11ന് കിളിമാനൂർ ബ്ലോക്ക് ഹാളിൽ ഹാജരാകണം.