ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്
കൊല്ലം : നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള വിമുക്തി ഡി അഡിക്ഷന് സെൻററിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിൻറെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം എ /എം എസ് സി സൈക്കോളജി അല്ലെങ്കില്‍ എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ എംഫില്‍/പി എച്ച് ഡി, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര് സി) രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. മെയ് മൂന്നിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇൻറര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണം.
ഫോണ്‍: 0474 2795017