ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

Share:

കോഴിക്കോട് : വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത- ആർ.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി.

റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് യോഗ്യത- ആർ.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ എം.ഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി/ പി.ജി.ഡി.ആർ.പി.

താത്പര്യമുള്ളവർ ജൂൺ 10 ന് രാവിലെ 11 മണിക്ക് വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ചു നടക്കുന്ന കൂടിക്കാഴ്ക്ക് ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ് മുതലായവ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0496 2503002.

Share: