ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്

Share:

കാസർഗോഡ്:ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്കാശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

പ്രസ്തുത വിഷയത്തില്‍ എം.ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി.ഡി.സി.വി., ആര്‍.സി.ഐ. രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ ജനുവരി 25 -ന് മുമ്പ് dmoksd.hlth@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ അയക്കണം.

ഫോണ്‍ – 0467 2203118

Share: