ഡിസബിലിറ്റി മാനേജ്‌മെൻറ് സെന്ററുകളിൽ ഒഴിവ്

Share:

കോഴിക്കോട് : എനേബ്ലിംങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആർസിഐ രജിസ്ട്രേഷൻ നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തസ്തികയും യോഗ്യതയും :

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി ) ,

റീഹാബിലേറ്റഷന്‍ സൈക്കോളജിസ്റ്റ് (എംഫില്‍ റീഹാബിലേറ്റഷന്‍ സൈക്കോളജി/പിജിഡിആര്‍എഫ് ),

സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് (ബിഎസ്എല്‍പി), സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (ഡി- എഡ്, എസ് ഇ – എഎസ്ഡി / ഐ ഡി).

അപേക്ഷ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 10 ന് മൂന്ന് മണിക്കകം ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

അപേക്ഷ ഓണ്‍ലൈനായും സമര്‍പ്പിക്കാം: bdochrkkd@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2260272

Share: