ക്ലാർക്ക്, പ്രൊബേഷണറി ഓഫീസർ: 385 ഒഴിവുകൾ
ക്ലാർക്ക്, പ്രൊബേഷണറി ഓഫീസർതസ്തികയിലെ 385 ഒഴിവുകളിലേക്ക്
സൗത്ത് ഇന്ത്യൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 160 ഒഴിവും പ്രൊബേഷണറി ക്ലാർക്ക് തസ്തികയിൽ 385 ഒഴിവുമാണ് ഉള്ളത്. ഏതെങ്കിലും ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒാൺലൈൻ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ജൂലൈ 25 ന് പ്രൊബേഷണറി ഓഫീസർ പരീക്ഷയും 26 ന് ക്ലാർക്ക് പരീക്ഷയും നടത്തും.
പ്രൊബേഷണറി ക്ലാർക്ക് തസ്തികയിൽ നോർത്ത് സോൺ, സൗത്ത് സോൺ വിഭാഗങ്ങളിലായാണ് ഒഴിവുകൾ.
ശന്പളം: ക്ലാർക്ക്: 11,765- 31,540 രൂപ.
പ്രൊബേഷണറി ഓഫീസർ: 23,700- 42,020 രൂപ വരെ.
ഉയർന്ന പ്രായം: പ്രൊബേഷണറി ഓഫീസർ- 25 വയസ്. ക്ലാർക്ക്- 26 വയസ്.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: ക്ലാർക്ക്: ജനറൽ/ഒബിസി വിഭാഗക്കാർക്ക് 600 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 150 രൂപ.
പ്രൊബേഷണറി ഓഫീസർ: ജനറൽ/ഒബിസി വിഭാഗക്കാർക്ക് 800 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 200 രൂപ. നെറ്റ് ബാങ്കിംഗ്/ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.southindianbank.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.