ക്ലാര്‍ക്ക് കം കാഷ്യര്‍: അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട: വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ സെന്ററിലേക്ക് ക്ലാര്‍ക്ക് കം കാഷ്യര്‍ തസ്തികയിലേക്കുള്ള താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബികോം/ഏതെങ്കിലും വിഷയത്തിലുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍പരിജ്ഞാനവുമാണ് യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ cecgptcvennikulam@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ജനുവരി 10 ന് മുന്‍പായി ബയോഡേറ്റ മെയില്‍ ചെയ്യണം. ആധാര്‍നമ്പറും ഫോട്ടോയും ബയോഡേറ്റയില്‍ ഉണ്ടായിരിക്കണം.

Share: