ക്ലറിക്കൽ അസ്സിസ്റ്റൻറ് ഒഴിവ്

Share:

എറണാകുളം : പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി മുഖേന ക്ലറിക്കൽ അസിസ്റ്റൻ്റിനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.

യോഗ്യത:   ബി. കോം / ബി എസ് സി കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം)

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും ബയോ ഡാറ്റയും സഹിതം മാർച്ച് ആറിന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 0484 240101 6

Share: