ക്ലറിക്കല്‍ അസിസ്റ്റൻറ്

Share:

കൊല്ലം : പട്ടികജാതി വികസന വകുപ്പിൻറെ ജില്ലയിലെ വിവിധ ഓഫീസുകളിലും സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും താത്കാലിക ക്ലറിക്കല്‍ അസിസ്റ്റൻറ്മാരെ നിയമിക്കും..
ഓണറേറിയം: പ്രതിമാസം 10000 രൂപ  .
പ്രായപരിധി:  21-35
യോഗ്യത: ബിരുദവും ആറുമാസത്തില്‍ കുറയാത്ത പി. എസ്. സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്.

സാധുവായ എംപ്ലോയ്‌മെൻറ് എക്‌സ്ചേഞ്ച് കാര്‍ഡുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
നിയമനകാലാവധി: ഒരു വര്‍ഷം.
സേവനം തൃപ്തികരമാണെങ്കില്‍ കാലയളവ് ഒരുവര്‍ഷത്തേക്ക്കൂടി ദീര്‍ഘിപ്പിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെൻറ് കാര്‍ഡ് എന്നിവ സഹിതം ഡിസംബര്‍ 23 വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക് /കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം.

ഫോണ്‍: 0474 2794996.

Share: