ക്ലീനിംഗ് സ്റ്റാഫ്: താത്കാലിക നിയമനം
എറണാകുളം : തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു.
യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 40 വയസില്‍ കവിയരുത്.
തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുളളവര്‍ മെയ് 12-ന് രാവിലെ 11-ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്-ഇന്‍-ഇൻറര്‍വ്യൂവിന് സൂപ്രണ്ടിൻറെ ചേമ്പറില്‍ ഹാജരാകണം.