സിവിൽ സർവീസസ് പരീക്ഷ (പ്രിലിമിനറി ) – ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ ഫോറിൻ സർവീസ് (IFS), ഇന്ത്യൻ പോലീസ് സർവീസ് (IPS) എന്നിവയിലേക്കും ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള സിവിൽ സർവീസ് പ്രാഥമിക പരീക്ഷ ജൂൺ അഞ്ചിന് നടക്കും. യൂണിയൻ പബ്ളിക് സർവീസസ് കമ്മീഷൻ (UPSC) ബിരുദധാരികളായ യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 861 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദം.
പ്രായം: 2022 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി- 21നും 32നും മധ്യേ. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.
ശാരീരികയോഗ്യത: സാധാരണ സർക്കാർ ജോലിക്ക് ആവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
ചാൻസുകളുടെ എണ്ണം: ജനറൽ-6, ഒബിസി-9, എസ്സി, എസ്ടി-പരിധികൾ ഇല്ല, വികലാംഗർ- 9.
അപേക്ഷാഫീസ്: സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നിന്ന് 100 രൂപയുടെ കാഷ് ഡിപ്പോസിറ്റായി അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്. വനിതകൾ, വികലാംഗർ, എസ്സി, എസ്ടി എന്നിവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ തി ഫെബ്രുവരി 22.
അപേക്ഷ അയയ്ക്കുന്ന വിധം: www.upsconline.nic.in എന്ന വെബ് സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷിക്കാം.
പ്രിലിമിനറി പരീക്ഷ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരുമിച്ചാണ് നടത്തുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS)ഉം സിവിൽ സർവീസിന്റെ കീഴിലാണ് കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത് . ഫോറസ്ട്രി പരീക്ഷയ്ക്കു തയാറെടുക്കുന്നവരും സിവിൽ സർവീസസ് പ്രിലിമിനറി പാസായിരിക്കണം.