സിവില്‍ സര്‍വീസ് അക്കാദമി: ഇപ്പോൾ അപേക്ഷിക്കാം

Share:

എറണാകുളം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി 2022-23 പിസിഎം ബാച്ചില്‍ ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

അവസാന തീയതി ജൂണ്‍ 30.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8281098873. https://kscsa.org/admission-procedures/

 

സിവില്‍ സര്‍വീസ് അക്കാദമിയില്‍ വാരാന്ത്യ കോഴ്‌സുകള്‍ 19ന് ആരംഭിക്കും

എറണാകുളം: സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെൻററില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും (ടിഡിസി), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും (സിഎസ്എഫ്‌സി), കോളേജ് വിദ്യാര്‍ഥികള്‍ക്കായി ദ്വിവത്സര കോഴ്‌സുമാണ് (2 വര്‍ഷ പിസിഎം) ആരംഭിക്കുന്നത്. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാണ്.

ജൂണ്‍ 15 വരെ വെബ്സൈറ്റില്‍ ഫീ അടയ്ക്കാം.

മോഡല്‍ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി സെന്ററിലാണ് ക്ലാസുകള്‍ നടത്തുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ചകളില്‍ രാവിലെയാണ് ക്ലാസുകള്‍. ദ്വിവത്സര കോഴ്‌സിന് എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ മുതല്‍ വൈകിട്ട് വരെയാണ് ക്ലാസുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://kscsa.org/ ബന്ധപ്പെടേണ്ട നമ്പര്‍ 8281098873.

 

കിലെ ഐ.എ.എസ് അക്കാഡമിയിൽ പരിശീലനം

തിരുഃ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെൻറിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സംഘടിത/ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം.

ഒരു വർഷത്തെ കോഴ്‌സിന് ബിരുദമാണ് അടിസ്ഥാന യോഗ്യത.

ജൂൺ 20ന് ആരംഭിക്കുന്ന പരിശീലന കോഴ്‌സിന് 15 വരെ അപേക്ഷിക്കാം. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് ‘ആശ്രിതത്വ സർട്ടിഫിക്കറ്റ്’ അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ നിന്ന് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: kile.kerala.gov.in   , 0471-2309012, 0471-2307742, 7907099629.

Share: