സെൻട്രൽ സെക്യൂരിറ്റി ഫോഴ്സിൽ 447 ഒഴിവുകൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ , കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലുമായി 447 ഒഴിവുകളാണുള്ളത് . കരാർ അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.
കോൺസ്റ്റബിൾ/ഡ്രൈവർ- 344
കോൺസ്റ്റബിൾ/ ഡ്രൈവർ കം പന്പ് ഓപ്പറേറ്റർ- 103
യോഗ്യത: മെട്രിക്കുലേഷന് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ലൈറ്റ് മോട്ടർ വെഹിക്കിൾ, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. വാഹനങ്ങൾ ഓടിച്ചു മൂന്നുവർഷം പരിചയം.
ശാരീരിക യോഗ്യതകൾ: ഉയരം 167 സെമീ. നെഞ്ചളവ് സാധാരണ നിലയിൽ 80 സെമീ. അഞ്ച് സെമീ വികസിപ്പിക്കാൻ കഴിയണം. പ്രായത്തിനും ഉയരത്തിനും ആനുപാതികമായ ഭാരം. കണ്ണട ഇല്ലാതെ മികച്ച കാഴ്ച ശക്തി. കൂട്ടിമുട്ടുന്ന കാൽമുട്ട്, പരന്ന പാദം, വെരിക്കോസ് വെയിൻ എന്നിവ പാടില്ല.
പ്രായം: 21- 27 വയസ്. 2018 മാർച്ച് 19 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
എഴുത്തു പരീക്ഷ ഒഎംആർ മാതൃകയിലോ കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ളതോ ആയിരിക്കും.
ട്രേഡ് ടെസ്റ്റിൽ ലൈറ്റ്, ഹെവി വാഹനങ്ങൾ ഓടിക്കുന്നതിലെ കഴിവും മോട്ടോർ മെക്കാനിസത്തിലെ അറിവും പരിശോധിക്കും.
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിൽ 3.15 മിനിറ്റിൽ 800 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ് എന്നിവ ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്: 100 രൂപ എസ്ബിഐ, ചെലാൻ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നീ സംവിധാനങ്ങൾ ഉപയോഗിചു ഫീസ് അടക്കാം . എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
ഉദ്യോഗാർഥിയുടെ ഫോട്ടോ, ഒപ്പ്, അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. രണ്ട് തസ്തികകളിലേക്കും ഒരു അപേക്ഷ മതിയാകും. ഇഷ്ടമുള്ള തസ്തിക മുൻഗണനാ ക്രമത്തിൽ അപേക്ഷയിൽ സൂചിപ്പിക്കാം. കേരളത്തിൽനിന്നുള്ള അപേക്ഷകർ ചെന്നൈ ആസ്ഥാനമായ സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജിക്കാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്.
അപേക്ഷയുടെ പ്രിന്റൗട്ട് അയച്ച് നൽകേണ്ടതില്ല. എന്നാൽ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന്റെ സമയത്ത് അപേക്ഷാ ഫോം അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നൽകണം. വിശദമായ വിജ്ഞാപനം സർട്ടിഫിക്കറ്റുകളുടെ മാതൃക എന്നിവ www.cisfrectt.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 19.