വിവിധ തസ്തികകളിൽ നിയമനം

317
0
Share:

വയനാട്: മീനങ്ങാടി സി.എച്ച്.സിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കരാർ നിയമനം നടത്തുന്നു.

നഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

യോഗ്യത സ്റ്റാഫ് നഴ്‌സ് – ജി.എന്‍.എം കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫാര്‍മസിസ്റ്റ് – അംഗീകൃത ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ .

ലാബ് അസിസ്റ്റന്റ് – വി.എച്ച്.സി.ഇ ,എം.എല്‍.റ്റി. മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍ – എട്ടാം ക്ലാസ് പാസ്സ്. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്ക് മുന്‍ഗണന.

സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 3 ന് രാവിലെ 10 മണിയ്ക്കും, ലാബ് അസിസ്റ്റന്റ്, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്ക് കൂടിക്കാഴ്ച ഡിസംബര്‍ 4 ന് രാവിലെ 10 നും കാര്യാലയത്തില്‍ നടക്കും.

Share: