ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

കൊല്ലം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വരവു-ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെ ആവശ്യമുണ്ട്. 2013 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്യേണ്ടത്.
ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമങ്ങള്‍ക്ക് വിധേയമായി ഓഡിറ്റ് ചെയ്യുന്നതിന് താത്പര്യമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍/സ്ഥാപനങ്ങള്‍ ജനുവരി 13 ന് വൈകിട്ട് നാലിനകം ക്വട്ടേഷന്‍ നല്‍കണം.
വിശദ വിവരങ്ങള്‍ 0474-2791399 നമ്പരില്‍ ലഭിക്കും.